Tuesday, March 24, 2009

ഒഡീസി.. ആഹോയ്..!!

വീണ്ടുമൊരു റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒഡീസ്സിക്ക് കാഹളമുണര്‍ന്നിരിക്കുന്നു. എന്റെ റെഡ്ഡില്‍ ഓടി കുതിച്ച് ഗാട്ടാ ലൂപ്സും, നാഥൂലായും, ബര്‍ലാചാ ലായുമൊക്കെ അഭിയ്ക്കും, അരവിന്ദിനും, ബാലേട്ടനും, ഗോപേട്ടനും, അനൂപിനുമൊപ്പം താണ്ടാന്‍ തോന്നുന്നു. ഹൊ ഇപ്പൊ തിരിഞ്ഞു നൊക്കുംബോള്‍ രൊമാഞ്ചം. എങ്ങനാപ്പാ ഈ ധൈര്യം ഉണ്ടായതു. സമ്മതിക്കണം ഈ എന്നെ. അതോ ഇനി കിലുക്കത്തില്‍ ലാലേട്ടന്‍ ചോദിച്ചതു പോലെ “വട്ടാണല്ലേ” എന്നു മനസ്സിനോട് ആയിരം വട്ടം ചോദിക്കേണ്ടിയീരിക്കുന്നു.
ആവൊ, എന്തെരൊ എന്തൊ, അതിന് ശേഷം എല്ലാ കൊല്ലവും ഈ സമയമാകുംബോള്‍ ഒരാന്തലാണു. പോയാലോ. ഒന്നു പോയി മോറെ പ്ലെയിന്‍സിലെ പൂഴി മണലില്‍ പൂണ്ടിറങ്ങി, കഷ്ടപെട്ടു, ബുദ്ധിമുട്ടി, വണ്ടിയോടിച്ചാലോ. തണുത്തുറഞ്ഞ രാത്രിയില്‍ മലമുകളില്‍ നിന്നു അരിച്ചിറങ്ങുന്ന മലവെള്ളത്തില്‍ കാലുകുത്തിയാലോ. നൊക്കാമെന്നു പറയാന്‍ പൊലും പറ്റുമോ, അഗോളമാന്ദ്യം, ലീവ് നഹി നഹി, പിന്നെ പ്രമുഖ ‘പാര്‍ട്ട് ണര്‍ ഇന്‍ ക്രൈം’ -ന്റെ ഐശ്വര്‍യാ പരിണയവും ലീവ് ചോദിച്ചാല്‍ ജോലി പോകുന്ന അവസ്ഥയും. ഹാ! എന്തെങ്കിലുമൊക്കെ ഒപ്പിക്കണം.

5 comments:

Anonymous said...

ജ്ജ് പോന്ന് ... മോനേ ദിനേശാ ...

yetanother.softwarejunk said...

:-)

pophabhi said...

dai...aiswaryaaparinayam kuzhappamilla...laval ok aanu...joli aanu prashnam...athu athinu mumpu poyaal pinne khushi...njan ready!

pophabhi said...

Nee paranja pole enikkum undaavarundu aa romaanjam...athe chodyangal....the feeling is indescribable, alleda...aa ormakal! especially the tent in Sarchu and Rumtse...thanuthu, altitude sickness adichu rathri urangaathe kidannu kondu chothichathu "ninakkokke vattanodaa...himalayam kaananamathre himalayam!"...super!

Dhanush | ധനുഷ് said...

സന്ദീപ് - അപ്പൊ സ്കാപ്പേട്ടന്‍ പറയും.. ജ്ജ് പോ മോനേ ദിനേശാ‍ന്ന്...
ജോജു - :-)
അഭി - അതിനെ പറ്റി കാര്യഗൌരവമായി ചിന്തിക്കുംബോളാണ് പേടിയാകുന്നതു. എങനെയെങ്കിലുമൊന്ന് പണ്ടാരടങ്ങിയാ മതിയെന്നാകുമല്ലേ.. ഹൊ.. എന്നാലും അതിനൊക്കെ പുറമേ, നിന്നെ 15 ദിവസം സഹിച്ചതാകും എനിക്ക് മറക്കാ‍ന്‍ പറ്റാത്ത അനുഭവം.