Monday, June 29, 2009

മറഞ്ഞു പോയീ മറ്റൊരു സൂര്യതാരകം..

മരണം വീണ്ടും രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്നിരിക്കുന്നു. പത്മരാജന്‍, ഭരതന്‍, ഇപ്പൊള്‍ ലോഹിതദാസും. മഴ പെയ്തു തണുക്കണ്ട ഈ ജുണ്‍ മാസത്തില്‍ മരണം എന്നും വാതില്‍ക്കല്‍ മുട്ടി പേടിപ്പിക്കുന്നു. ഒരു പക്ഷെ മഴ മാറിനിന്നതു പോലും അതിനാകാം. മാധവിക്കുട്ടി, ശോഭന പരമേശ്വരന്‍ നായര്‍, മൈക്കല്‍ ജാക്സണ്‍.. അങ്ങനെ ഒരു പാട് പേര്‍. അതില്‍ ഒരു പക്ഷെ എല്ലാവരെയും സ്തബ്ദരാക്കിയത്. ജാക്ക്സണും, ലോഹിതദാസുമാകും.


തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനെ പോലെ, കീരിടത്തിലെ സേതുമാധവനെ പോലെ, ഭരതത്തിലെ ഗോപിനാഥനെ പോലെ, അമരത്തിലെ അച്ചൂട്ടിയെ പോലെ, ഭൂതകണ്ണാടിയിലെ വിദ്യധരനെ പോലെ, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെ പോലെയൊക്കെ ഇനി നമ്മുക്ക് കഥാപാത്രങ്ങളെ തിരശ്ശീലയില്‍ ലഭിക്കുമോ. മനസ്സില്‍ നൊമ്പരങ്ങള്‍ അവശേഷിച്ചു പോകുന്ന കഥാപാത്രങ്ങള്‍. നമ്മള്‍ അവരെ കുറിച്ചു വീണ്ടും ചിന്തിച്ചു കൊണ്ടിരിക്കുന്നു. മകന് സ്ഥിരം ജോലി ലഭിക്കാന്‍ സ്വയം മരിക്കുന്ന കാരുണ്യത്തിലെ അച്ഛന്‍ മാത്രം മതി, നമ്മളെ ഒന്നു കരയിക്കുവാന്‍. ലോഹിതദാസ് ഒരിക്കല്‍ ഒരു അഭിമുഖത്തിലോ മറ്റൊ പറഞ്ഞിരുന്നു - “സിനിമയില്‍ കാണുന്ന ഒരു കഥാപാത്രത്തിനു വേണ്ടി കണ്ണീരൊഴുക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്തു മഹത്തരമാണതെന്ന് ആ മനസ്സെന്ന് ഒന്നോര്‍ത്തു നൊക്കൂ”.

സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ഒരിക്കലും മരണമില്ലാത്ത ഒരോര്‍മ്മയായി അദ്ദേഹം എന്നു ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒന്നാലോച്ചിച്ചു പോകുകയാണ്. അദ്ദേഹം സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍, മഞ്ജു വാര്യരോ, സംയുക്താവര്‍മ്മയോ, കലാഭവന്‍ മണിയോ, മീരാ ജാസ്മിന്നോ, ദിലീപോ ഒക്കെ ഇന്ന് എത്തിപെട്ടടത്തു എത്തുമായിരുന്നോ?

അര്‍പ്പിക്കുവാന്‍ എന്റെ കൈയ്യില്‍ ആദരാഞ്ജലികള്‍ മാത്രം.

ഫോട്ടോ കടപ്പാട് - വിക്കിപ്പീഡിയ

2 comments:

സന്ദീപ്‌ said...

ഇതൊരു തീരാനഷ്ടം തന്നെ. ഈ പറഞ്ഞ ചിത്രങ്ങള്‍ക്ക് പുറമെ ഇനിയും എത്ര നല്ല സിനിമകള്‍ - എഴുതാപ്പുറങ്ങളിലെ അവസാനം സ്ക്രീനില്‍ തെളിഞ്ഞ ഒരു കവിതാ ശകലം വായിച്ചിട്ട് ഞാന്‍ ദിവസങ്ങളോളം കരഞ്ഞിട്ടുണ്ട്

മികച്ച ചില കഥകള്‍ സ്വയം സംവിധാനം ചെയ്യാന്‍ ശ്രമിച്ചതാണ് അദ്ദേഹം അവസാന കാലം ചെയ്ത ഒരബദ്ധം. ഇല്ലെങ്കില്‍ കാരുണ്യവും ഭൂതക്കണ്ണാടിയും ഒക്കെ ഇനിയും നന്നായേനെ. ആ തെറ്റ് തിരുത്താന്‍ സിബി മലയിലുമായി ചര്‍ച്ചയിലായിരുന്നത്രേ. അപ്പോഴാണ്‌! മരണം രംഗബോധം ഇല്ലാത്ത കോമാളി തന്നെ.

pophabhi said...

Lohithadas - malayalacinemayil swanthamaayi oru 'style' srishticha ezhuthukaaran. Ezhuthukaaran aayi thanne thudarnnirunnenkil ottanavadhi sambhavanakal koodi tharaan sadhikkumayirunna mahaan. Ippozhitha muraliyum koodi....aarundakumeda baaki?