Thursday, July 30, 2009

ജഡാസ്തിത്വം

ശവമാണ് ഞാന്‍
കൊല്ലെരുതെന്നെ ഇനിയും
ഇറച്ചിത്തുണ്ടമായി
പിച്ചിച്ചീന്തീടരുത്

ഒരു പിടി ചാരമാകാന്‍,
പാപനാശത്തില്‍ ഒഴുക്കുവാന്‍
അസ്ഥിശകലങ്ങള്‍
പിതൃതര്‍പ്പണത്തിന്
ഒരുരള ചോറ്
ബാക്കിവച്ചിടേണം, എന്നെ

മാ! നിഷാദന്മാരേ
എന്നാത്മശാന്തിക്കിനി
ഞാനെവിടെയൊക്കെ അലയേണം

~ ധനുഷ്

പ്രേരണ -
മനുഷ്യര്‍ അത്യധികം നിഷ്ഠൂരന്മാരാകുന്ന ഒരു സംഭവം.


4 comments:

sandeep said...

എന്റമ്മോ! സത്യത്തില്‍ എന്താണ് സംഭവിച്ചത്? കുഴപ്പമൊന്നും ഇല്ല എന്ന് പ്രതീക്ഷിക്കുന്നു!

Dhanush | ധനുഷ് said...

സന്ദീപ് - എനിക്കൊന്നും സംഭവിച്ചില്ല. ആ ലിങ്ക് ക്ലിക്ക് ചെയ്തു നോക്കൂ.

sandeep said...

ഇപ്പൊ മനസ്സിലായി. കഷ്ടം തന്നെ! ആ ന്യൂസ് വായിച്ചപ്പോളാണ് കവിത ശരിക്ക് മനസ്സിലായത്. വളരെ ശക്തിയായി നെഞ്ചില്‍ നേരിട്ടു കൊള്ളുന്ന വരികള്‍.

pophabhi said...

Da, Hridayathil thattunna oru sambhavam. Nee nannayittu ezhuthiyittundu.
da...enne pazhaya ennilekku thirichethikkanulla oru inspiration nee aanu. ee jolithirakku karanam ezhuthaathe, vaayikkathe...iniyum ethra naal? shariyaavilla. Ezhuthi thudanganam.