Monday, September 04, 2006

ചില ഓണചിന്തകള്‍..

ഉത്രാടരാത്രി കഴിയാന്‍ ഇനിയും അല്പം മണിക്കൂറുകള്‍ കൂടി. അമ്മ ഇപ്പൊള്‍ അവസാന വട്ട ഒരുക്കങ്ങളില്‍ ആകും. നാളെ , തിരുവോണത്തിനുള്ള ഒരുക്കം, പായസത്തിനുള്ള സാമഗ്രികളും, സദ്യക്കുള്ള ഉപ്പേരിയും എന്നു വേണ്ടാ, നാളേക്കുള്ള പൂവു വരെ സുസജ്ജമാക്കി കാണും ഇപ്പോള്‍ . അതിനായി ഒരു ചെറിയ പാച്ചിലും കൂടി നടത്തികാണണം. ഞാനും ഒരു ചെറിയ പാച്ചില്‍ കഴിഞ്ഞുള്ള വരവു തന്നെ. ഈ നഗരത്തിലെ തിക്കിലും തെരക്കിലും കൂടി എന്റെ, ശകടത്തിന്‍ പോറല്‍ ഒന്നും എല്‍പ്പിക്കാതെ വീടെത്താനുള്ള ഒരു മരണപാച്ചില്‍. മരണപാച്ചില്‍ തന്നെയാണത്‌. ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതം ഈ ഐ. ടി നഗരത്തിന്റെ വീഥികളില്‍ അസ്തമിക്കാന്‍.

ഓണത്തിന്റെ ആദ്യ ഓറ്മ്മകളില്‍ ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കും മുന്നെ അമ്മയുടെ വീട്ടില്‍ നിന്നു അച്ഛന്റെ വീട്ടിലേക്കുള്ള യാത്രയാണ്‍. ട്രയിനില്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെയറ്റത്തേക്കുള്ള ഒരു നീണ്ടയാത്ര. ഓണപരീക്ഷയുടെ ചൂടാറും മുന്നെ എന്നെ കൊണ്ടു പോകാന്‍ വരുന്ന ചെറിയച്ഛന്‍ന്മാരെ പരീക്ഷകള്‍ തുടങ്ങിയ നാള്‍ തൊട്ട് ഞാന്‍ എന്നും കാത്തിരുന്നിരുന്നു. പിന്നീടു എപ്പോഴോ ഓണത്തിന്നൊപ്പം ഞാനും വീട്ടില്‍ സ്ഥിരതാമസമാക്കി . എന്നും പൂവിട്ടും സദ്യ ഉണ്ടും കൂട്ടുകൂടിയും തിമിറ്ത്തു നടന്ന കുട്ടിക്കാലം. വളറ്ന്നപ്പോള്‍ കുട്ടിത്തം മനസ്സില്‍ സൂക്ഷിക്കാന്‍ ഞാന്‍ മറന്നു. എങ്കിലും കുട്ടിയായിരിക്കാന്‍ മനസ്സില്‍ സ്വകാര്യമായി ആഗ്രഹിച്ചു.

ഇന്നിപ്പോള്‍ ഓണം ഹോട്ടലില്‍ നിന്നും ആക്കണ്ട സ്ഥിതിയൊന്നും ആയിട്ടില്ലെങ്കിലും സ്വന്തം വീട്ടില്‍ ആഘോഷിക്കാത്ത ഓണം ഒരിക്കലും ഓണമല്ലാല്ലൊ...!!! ഓണത്തിനെപ്പൊഴും അതിന്റെതായ ഒരു സുഗന്ധമാണ്. സ്വന്തം വീട്ടില്‍ മാത്രം കിട്ടുന്ന പൂമണം. ഒരു പാലട പ്രഥമന്റെ മാധുര്യമുള്ള പാല്‍പ്പുഞ്ചിരിപോലെ അതു നമ്മോടൊപ്പം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഹ്രുദയത്തില്‍ സൂ‍ക്ഷിച്ചു വയ്ക്കാന്‍ ആ പഴയ മധുരമുള്ള ഓറ്മ്മകളെങ്കിലുമുണ്ടാവണമല്ലോ. സ്വന്തം വീട്ടില്‍ അല്ലാത്ത ഓണവും വിഷുവുമൊക്കെ ഒരു വേദനയാണ്. മനസ്സു നോവുന്ന നേറ്ത്ത ഒരു വേദന.

വീട്ടില്‍ ഇന്നു എല്ലാവരുമുണ്ടെന്നു അമ്മ ഇപ്പോള്‍ വിളിച്ചു പറഞ്ഞു. എന്നെ വല്ലാണ്ടു മിസ്സ് ചെയ്യുന്നു എന്നു അനിയത്തിയും. മനസ്സില്‍ അവിടുത്തെ ഊണുമുറിയില്‍ അത്താഴവും കഴിഞ്ഞ് വെടി പറഞ്ഞിരിക്കുന്ന ഒരു കാഴ്ചയാണ്‍. മനസ്സവിടെയും ശരീരം ഇവിടെയുമായി ഒരു ഓണം.

ഉത്രാടരാത്രി നാലാം യാമത്തിലേക്ക് കടന്നു കഴിഞ്ഞു കാണണം... തിരുവോണം പുലരട്ടെ. പുലറ്ച്ചെ അമ്മ വന്നു വിളിച്ചുണറ്ത്തുമായിരിക്കും .. അല്ലേ...

P.S: I wanted to write this in Malayalam Only, for this was feelings from heart and to write from heart I wanted it to be in Malyalam. Anyone finding it difficult to read please forgive me :) Happy Onam.

8 comments:

രാജ് said...

ഓണത്തിന്റെ പേരിലെങ്കിലും മലയാളത്തിലെഴുതുവാന്‍ സഹൃദയത്വം കാണിച്ച ധനുഷിനും കുടുംബത്തിനും ഓണാശംസകള്‍.

Sarah said...

I guess, I know the sweetness of the pal payasam my grandmother made it when I was young and you are right..Each onam that I spend outside home had always brought a tinge of pain in my heart..
Wishing you happiness on this onam day

Jiby said...

reading this i understood how only in malayalam u cud convey ur feelings for onam...english is after all just a language of convenience for us.

this was my first onam at home in 6 years and probably my best. it is such a good time of the year to be in kerala...i feel proud of how onam drowns identities of religion, caste and class in its wake...i think thats what makes our onam so special. wherever i go, i think i shud come home for onam, now on. the paayasam is beckoning me rite now...beautiful post... thiruvonaashamsakal to you.

i really want to start blogging in malayalam...some time back i wrote a post in malayalam but gave up coz i never cud get the spelling right with varamozhi.

Dhanush | ധനുഷ് said...

പെരിങ്ങോടന് ഇവിടേക്ക് സ്വാഗതം. ആ കമെന്റില്‍ ഒരു പരിഹാസം ഒളിച്ചിരിപ്പുണ്ടങ്കില്‍.. മലയാളത്തിലെഴുതുവാന്‍ ഒന്നിന്റെ പേരും എനിക്കാവശ്യമില്ല. മലയാളിയാണെന്ന് തെളിയിക്കാന്‍ മലയാളത്തിലെ ബ്ലോഗിയേ മതിയാവൂ എന്നും എനിക്കില്ല. ഇങ്ങനെ ഒരു ചിന്ത വന്നപ്പോള്‍ അതു മലയാളത്തില്‍ എഴുതാമെന്നു കരുതി. അത്രമാത്രം. ഒരോ അണുവിലും മലയാളിയാണു ഞാനെന്ന് എനിക്കറിയാം. ആ ചിന്ത ഉള്ളതു കൊണ്ടൊന്നു മാത്രമാണു ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

ഇനി ആ കമെന്റില് പരിഹാസമൊന്നുമിലെങ്കില്‍ .. ഹ്രുദയം നിറഞ്ഞ തിരുവോണാശംസകള്‍. ഒരു ഓണസദ്യ ഒക്കെ കഴിച്ചിരിക്കുകയായിരിക്കുമെന്ന് വിശ്വസിക്കുന്നു.

മലയാളം ബ്ലോഗുകളെ വായിക്കൂ എന്നു വാശിയൊന്നും ഇല്ലെങ്കില്‍ ഇനിയും ഇവിടെ വരൂ..

Sarah .. Loong time.. and many happy wishes to you too..
Jiby You said it. English after all is jus a langഉage of convenience to us. first onam in six years. Man I think that was a bit too much, but anyways there is that sweet home of yours there which will beckon you to come back for many more Onams. Civil Service engane pokunnu.. All the best

രാജ് said...

ധനുഷേ, എന്റെ കമന്റ് എളുപ്പം തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാവുന്ന ഒന്നായിരുന്നു-മറിച്ചായതുമില്ല. എന്തായാലും പരിഹാസം ഞാന്‍ ഉദ്ദേശിച്ചില്ലെന്നു വ്യക്തമാക്കട്ടെ. ധനുഷിനെ മലയാളത്തിലെഴുതുവാന്‍ നിര്‍ബന്ധിച്ച ഓണത്തിനൊരു ആദരവുകൂടിയായിരുന്നു ആ കമന്റ്. എന്തായാലും അതുപോട്ടെ; കേരളാബ്ലോഗ്‌റോളില്‍ ധനുഷ് ലിസ്റ്റ് ചെയ്യപ്പെട്ട കാലം മുതല്‍ ധനുഷിന്റെ ബ്ലോഗെനിക്ക് അറിയാം, ഇവിടെ ആദ്യമായിട്ടല്ല :)

BTW ജിബീടെ പ്രശ്നമെന്താ? അക്ഷരത്തെറ്റുകളാണെങ്കില്‍ പതിയെ ശരിയാക്കുവാന്‍ കഴിയുന്നതാണല്ലോ. മൊഴിയില്‍ ഒരു വാക്ക് എങ്ങിനെ ടൈപ്പ് ചെയ്യുമെന്നറിയില്ലെങ്കില്‍ ഈ പേജൊന്നു ശ്രദ്ധിക്കുക. ഒരിക്കല്‍ കൂടി നിങ്ങളിരുവര്‍ക്കും ഓണാശംസകള്‍.

Anonymous said...

Happy Onam to you! Hope you had a gr8 time last day also a good 'Sadya'.Take care!

And let this anonymous be 'Anonymous'.

Cheers!

neermathalam said...

HRIDAYAM NIRANGA ONASHAMSAKAL

pophabhi said...

Fly your mind. To those days. To those memories. Verukalilekku. Ormakalilekku...veendum. Avakku maranamilla. Nice one da, Dhanu!